കോഴിക്കോട്: ലിംഗ സമത്വ വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. ”ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ലിംഗ സമത്വമാകില്ല. തല തിരിഞ്ഞ പരിഷ്‌ക്കാരമാണിത്. ലീഗിന് മാത്രമല്ല കേരളത്തിലെ മറ്റു ജനങ്ങള്‍ക്കും ആ രീതിയിലുള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സ്ത്രീ സുരക്ഷയാണ് ആദ്യം വേണ്ടത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങളിലേക്ക് പോകേണ്ടതില്ല.”-കെ. മുരളീധരന്‍ പറഞ്ഞു.
ലിംഗ സമത്വ വിവാദം: ലീഗിനെ പിന്തുണച്ച് കെ. മുരളീധരന്‍
