പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തു, മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

മോസ്‌കോ: കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും സൃഷ്ടിച്ച ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍.പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്ക് പത്തു ലക്ഷം റൂബിള്‍(ഏകദേശം 13 ലക്ഷം രൂപ) പാരിതോഷികമായി നല്‍കുമെന്നാണ് പുടിന്റെ വാഗ്ദാനം. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണു പാരിതോഷികം ലഭിക്കുക. രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നത് പരിഹരിക്കാനാണു പുടിന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ സുരക്ഷാ വിദഗ്ധ ഡോ. ജെന്നി മാദേഴ്സ് പറഞ്ഞു. പത്താമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും അമ്മയ്ക്ക് ഒരു ദശലക്ഷം റൂബിള്‍ ഒറ്റത്തവണയായി സമ്മാനമായി ലഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →