കൊച്ചി: മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ടു കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതിനെതിരേ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ നിയമോപദേശം തേടും.ഇ.ഡിക്കെതിരേ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി തീരുമാനം അറിഞ്ഞശേഷമാകും സ്റ്റേ തള്ളിയതില്‍ അപ്പീല്‍ നല്‍കുന്നത് തീരുമാനിക്കുക.
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡിയുടെ പക്കല്‍ തെളിവുകളില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണമെന്നും കിഫ്ബി വാദിക്കുന്നു. തോമസ് ഐസക്കിന്റെ ആവശ്യം നിരാകരിച്ചാല്‍, സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.

