റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ സുപ്രധാന വകുപ്പുകള്‍ കൈപിടിയിലാക്കി ഫഡ്നാവിസ്

August 16, 2022 - 9:51 am

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം നടന്ന് ദിവസങ്ങള്‍ക്കുശേഷം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചു.മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, കഴിഞ്ഞ മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് നിലനിര്‍ത്തി.പൊതുമരാമത്ത്(പൊതു പദ്ധതികള്‍), ഗതാഗത വകുപ്പുകളും അദ്ദേഹത്തിനാണ്. ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തരവും ധനവും. ഇതിനുപുറമേ ജലവിഭവം, ഭവനം, വൈദ്യുതി വകുപ്പുകളും മുന്‍ മുഖ്യമന്ത്രികൂടിയായ ഫഡ്നാവിസ് കൈകാര്യം ചെയ്യും. 18 മന്ത്രിമാരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ഒമ്പതിനാണ് ഷിന്‍ഡേ മന്ത്രിസഭ വിപുലീകരിച്ചത്. രാധാകൃഷ്ണ വിഖെ പാട്ടീല്‍: റവന്യു, സുധീര്‍ മുന്‍ഗന്തിവാര്‍: വനം, ചന്ദ്രകാന്ത് പാട്ടീല്‍: ഉന്നത- സാങ്കേതിക വിദ്യാഭ്യാസം, പാര്‍ലമെന്ററികാര്യം എന്നിങ്ങനെയാണു ബി.ജെ.പി. മന്ത്രിമാരുടെ വകുപ്പുകള്‍. ഷിന്‍ഡെ പക്ഷത്തെ പ്രമുഖരായ ദീപക് കേസര്‍കര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും അബ്ദുള്‍ സത്താറിന് കൃഷി വകുപ്പും ലഭിച്ചു. ബി.ജെ.പിയില്‍നിന്നും ശിവസേനയില്‍നിന്നും ഒമ്പതുപേര്‍ വീതമാണ് നിലവില്‍ മന്ത്രിസഭയിലുള്ളത്. മഹാരാഷ്ട്രാ നിയമസഭയുടെ അംഗസംഖ്യ അനുസരിച്ച് മന്ത്രസഭാംഗങ്ങളുടെ എണ്ണം 43 വരെയാകാം. ഈ സാഹചര്യത്തില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വൈകാതെ മന്ത്രിസഭ വിപുലീകരിക്കുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *