റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, ജോലിക്കാരി യുടെ കൊച്ചുമകൻ അറസ്റ്റിൽ

June 22, 2020 - 2:30 pm

ആലപ്പുഴ: റിട്ടയേഡ് പ്രൊഫസർ ലില്ലി കോശിയുടെ (80) വീട്ടിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊറിയർ ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ കയറിയ യുവാവ് തോക്കുചൂണ്ടി 80 ലക്ഷം ആവശ്യപ്പെട്ടു. ലില്ലി കോശിയുടെ മരുമകൻ ദുബായിൽ തന്റെ ബോസിന് നൽകാനുള്ള പണം ആണ് ഇതെന്നാണ് തോക്കുധാരി പറഞ്ഞത്.

സംഭവം പോലീസിൽ അറിയിച്ച വീട്ടുടമ അക്രമി വന്ന വാഹനത്തിന്റെ അവസാനത്തെ അക്കം ഒൻപത് ആണെന്നും അറിയിച്ചു. ഇതുപയോഗിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അങ്ങനെ ഷോറൂമുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പോലീസ് ഉടമയെ കണ്ടെത്തി. ഇയാളുടെ വാഹനം രണ്ടു ദിവസമായി ഒരു സുഹൃത്ത് കൊണ്ടു പോയതാണെന്നും അറിയിച്ചു. അങ്ങനെയാണ് ഇവരുടെ അന്വേഷണം ഇരവുകാട് പനയ്ക്കൽ വീട്ടിൽ ഫിറോസിലേക്ക് എത്തുന്നത്.

സിസിടിവി ദൃശ്യങ്ങളും ഇതിന് സഹായകമായി. പ്രൊഫസർ ലില്ലി കോശിയുടെ വീട്ടുജോലിക്കാരിയുടെ ചെറുമകനാണ് ഫിറോസ്. ഇതിനുമുൻപും ഇയാളെ ഇവർ സഹായിച്ചിട്ടുണ്ട്. കാനഡയിൽ പോകാൻ ധനസഹായം ആവശ്യമുള്ളതിനാൽ ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് പോലീസ് കരുതുന്നു. എന്നാൽ വേലക്കാരി അറിയാതെയാണ് ഇത് എന്നും അവരാണ് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടതെന്നും പോലീസ് അനുമാനിക്കുന്നു. തെളിവെടുപ്പിന് പ്രതിയെ വീട്ടിൽ കൊണ്ടുവന്നു. ഇയാളെ മകനെപ്പോലെയാണ് കരുതിയിരുന്നത് എന്നും, ഇത് തീരെ അപ്രതീക്ഷിതമായിരുന്നു എന്നും ലില്ലി കോശി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *