തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് നാറ്റ്പാക് റിപ്പോര്‍ട്ട് പുറത്ത്. 374 റോഡുകള്‍ അപകടാവസ്ഥയിലാണെന്നും ഇതില്‍ 75 റോഡുകളില്‍ അടിയന്തര പ്രവൃത്തി ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ 374 റോഡുകള്‍ അപകടാവസ്ഥയിലാണെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്
