മലപ്പുറം: കുട്ടിലങ്ങാടി വില്ലേജ് ഓഫീസറെ താമസിക്കുന്ന ക്വര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ വിപിന്‍ ദാസാണ് ബിലായിപ്പടിയിലെ താമസ്ഥലത്ത് ജീവനൊടുക്കിയത്.ഇന്ന് രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം. അസ്വഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.
വില്ലേജ് ഓഫീസറെ താമസിക്കുന്ന ക്വര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
