തെലുങ്ക് സിനിമ ചിത്രീകരണം നിർത്തി വെയ്ക്കുന്നു.

സിനിമാ വ്യവസായത്തെ കൊവിഡ് കാലം ദോഷകരമായി ബാധിച്ചപ്പോഴും
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി ബോളിവുഡിന് നഷ്ടപ്പെട്ട കാലത്ത് തെലുങ്ക് സിനിമയായിരുന്നു ആ സ്ഥാനത്തേക്ക് കുതിച്ചത്.തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത് തങ്ങളുടെ വരുമാനം കൊവിഡ് കാലത്തിനു ശേഷം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ്. അതിനാൽ ആഗസ്റ്റ് 1 മുതൽ തെലുങ്ക് സിനിമ ചിത്രീകരണം നിർത്തിവെയ്ക്കുന്നു എന്നാണ് റിപ്പോർട്ട് .

സിനിമയിലെ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ഇതു സംബന്ധിച്ച്‌ നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് എന്ന സംഘടന ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച്‌ വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഫലപ്രദമായ വഴികള്‍ കണ്ടെത്തുംവരെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് വ്യവസായത്തെ എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →