റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത്

July 19, 2022 - 12:47 pm

പ്രിഥ്വിരാജ് ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15 ന് തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവയുടെ വിജയത്തിന് ശേഷം പ്രിഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ.

ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ലൊക്കേഷനില്‍ നിന്ന് അപ്‌ഡേറ്റ് നല്‍കി പൃഥ്വിരാജ്. താന്‍ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കൊട്ട മധു ആകുന്നതിനു മുമ്പുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നതെന്ന് നടന്‍ പറയുന്നു.പൃഥ്വിരാജിന്റെ മാസ്സ് ലുക്കിലുള്ള പോസ്റ്റര്‍ അടുത്തിടെ ഷാജി കൈലാസ് പുറത്തിറക്കിയിരുന്നു.

സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ചിത്രീകരണം 60 ദിവസത്തോളം നീളും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *