ന്യൂഡല്‍ഹി: ദേശീയ ഗെയിംസ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഗുജറാത്തില്‍ നടക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അറിയിച്ചു.ഗെയിംസിനു വേദിയാകാന്‍ ഗുജറാത്ത് ഒളിമ്പിക് അസോസിയേഷന് സന്നദ്ധത അറിയിച്ചതിനു പിന്നാലെ ഐ.ഒ.എ. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചിരുന്നു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ നഗരങ്ങള്‍ ഗെയിംസിനു വേദിയാകും. തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. 2015 ല്‍ കേരളത്തിലാണ് അവസാനം ദേശീയ ഗെയിംസ് നടന്നത്.
7000 താരങ്ങള്‍ 34 കായികയിനങ്ങളിലായി പ്രതിഭ മാറ്റുരയ്ക്കും. അത്ലറ്റിക്സ് കൂടാതെ ഹോക്കി, ഫുട്ബോള്‍, വോളിബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ജൂഡോ, ഗുസ്തി, കബഡി, ഖോ- ഖോ എന്നിവരും ഗെയിംസിന്റെ ഭാഗമാണ്.
ദേശീയ ഗെയിംസ് ഗുജറാത്തില്‍
