വൈ.എസ്.ആര്‍. വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ . വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തെലങ്കാനയില്‍ മകള്‍ വൈ.എസ്. ശര്‍മിള നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്ന് വിജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍ നടന്ന പാര്‍ട്ടി പ്ലീനത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനം. രാജശേഖര്‍ റെഡ്ഡിയുടെ സ്വപ്നങ്ങള്‍ തെലങ്കാനയിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏകയായി പോരാട്ടം നടത്തുന്ന എന്റെ മകള്‍ ശര്‍മിളയോടൊപ്പം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി വൈ.എസ്.ആര്‍.സി.പിയില്‍നിന്നു രാജിവയ്ക്കാന്‍ തീരുമാനിച്ചു. ജഗന്‍ ആന്ധ്രയില്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. അവന്റെ വിഷമഘട്ടങ്ങളില്‍ ഞാന്‍ അവനൊപ്പം നിന്നിരുന്നു. ഇപ്പോള്‍ അവന് നല്ല സമയമാണ്. ഇപ്പോള്‍ മകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ എനിക്ക് കുറ്റബോധം ഉണ്ടാകും. അതിനാല്‍ എന്റെ മനഃസാക്ഷി പറയുന്നതനുസരിച്ച് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണ്. മകനൊപ്പം അവന്റെ അമ്മ എന്ന നിലയില്‍ നിലകൊള്ളും, അതുപോലെ ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പവും.”- വിജയലക്ഷ്മി പറഞ്ഞു.

Share
അഭിപ്രായം എഴുതാം