ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ ഇതുവരെ കോടതിയിൽ ഹാജരാകാത്ത പ്രതികളോട് ജൂൺ 18ന് ഹാജരാക്കുവാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. പതിനെട്ടാം തീയതി ഹാജരാകുന്ന പേരുടെ പട്ടികയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ഉമാ ഭാരതിയുമുണ്ട്. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ് എന്നിവരുടെ അഭിഭാഷകർ അവർ തങ്ങളുടെ കക്ഷികൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതി മുമ്പാകെ വിചാരണ നടപടികൾക്ക് വിധേയമാകും എന്ന് ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ കേസിൽ സ്റ്റേറ്റുമെന്റുകൾ നൽകാത്ത പ്രതികകള്ക്ക് പറയാനുള്ളത് കോടതിയിൽ സമർപ്പിക്കാൻ പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് ഉത്തര വിട്ടിരുന്നു. അതിനുശേഷം വീഡിയോ കോൺഫറൻസിങ്ങിനുള്ള ക്രമീകരണ ങ്ങൾ എർപ്പെടുത്തി വിചാരണ പൂർത്തിയാക്കും.
കേസിൽ 36 പ്രതികളാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവരുടെ വിചാരണ നടക്കും. വിചാരണ ഓഗസ്റ്റ് 31ന് മുമ്പ് പൂർത്തീകരിക്കുവാൻ സുപ്രീം കോടതി വിചാരണ കോടതിയ്ക്കു ഉത്തരവ് നൽകിയിട്ടുണ്ട്. കൊറോണയുടേയും ലോക്ക്ഡൗണിന്റേയും പ്രത്യേക സാഹചര്യങ്ങൾ മൂലം വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണ നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ .
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഗോപാൽ ദാസ് , ജയ് ഭഗവാൻ ഗോയൽ, അമർനാഥ് ഗോയൽ, സുധീർ കക്കാട്, ആചാര്യ നരേന്ദ്ര ദേവ്, ധർമേന്ദ്ര സിംഗ്, ഗുജ്ജാർ, ആർ എൻ ശ്രീവാസ്തവ എന്നിവരുടെ അഭിഭാഷകർ കോടതിയിൽ ഹാജരായി. മറ്റു പ്രതികളോട് ജൂൺ 18ന് ഹാജരാകുവാൻ വിചാരണ ക്കോടതി ജഡ്ജി ഉത്തരവിട്ടു. നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ വീഡിയോ കോൺഫറൻസിംഗ് പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഉടൻതന്നെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിക്കുമെന്ന് ജഡ്ജി അറിയിച്ചു.

