ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

വിഴിഞ്ഞം : ഒന്നരവയസുളള കുഞ്ഞിന്റെ കാലില്‍ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ ഗുരുതരമായി പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്‌റ്റിനെയാണ്‌ (31) വിഴിഞ്ഞം പോലീസ്‌ പിടികൂടിയത്‌. ഇടതുകാലില്‍ ഗുരുതരമായി പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. 2022 ജൂണ്‍ 24 വെളളിയാഴ്‌ചയായിരുന്നു സംഭവം

പ്രതിയും ഭാര്യയുമായുളള വഴക്കിനിടെയാണ്‌ കുഞ്ഞിനെ പൊളളലേല്‍പ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടില്‍ കൊണ്ടുവരുന്ന കുഞ്ഞിനെ നാലുദിവസമായി കൊണ്ടുചെല്ലാതെ മകള്‍ മാത്രമായി ചെന്നത്‌ ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്‌ച മുല്ലൂരിലെ വീട്ടിലെത്തിയപ്പോഴണ്‌ കുഞ്ഞിന്റെ കാലിലെ മുറിവ്‌ ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്ന്‌ കാര്യം അന്വേഷിച്ച പ്പോള്‍ അഞ്ചുവയസുളള മൂത്തമകന്‍ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊളളലേല്‍പ്പിച്ചെന്ന്‌ പറഞ്ഞതില്‍ സംശയം തോന്നിയ വല്യമ്മ പോലീസില്‍ പരാതി പ്പെടുകയായിരുന്നു.

തുടര്‍ന്ന്‌ മൂത്തമകന്‍ ഉള്‍പ്പെടയുളളവരെ ചോദ്യം ചെയ്‌തതിലൂടെയാണ്‌ കുട്ടിയുടെ പിതാവാണ്‌ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്‌ .ആരെങ്കിലും ചോദിച്ചാല്‍ മൂത്തമകനോട്‌ കുറ്റം ഏല്‍ക്കാന്‍ പിതാവ്‌ നിര്‍ബന്ധിച്ചതായും പോലീസ്‌ പറഞ്ഞു. കുറച്ചുദിവസം മുമ്പ്‌ കുഞ്ഞിന്റെ നെഞ്ചില്‍ സ്‌പൂണ്‍ ഉപയോഗിച്ചു പൊളളലേല്‍പ്പിച്ച സംഭവം ഉമണ്ടായിട്ടുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തി. മൂന്നുവര്‍ഷം മുമ്പ്‌ മുല്ലൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെ ആക്രമിച്ച പ്രതികളിലൊരാളാണ്‌ അഗസ്റ്റിനെന്നും പോലീസ്‌ പറഞ്ഞു. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →