കേന്ദ്ര സർക്കാരിന്റെ അഗ്നിപഥിനെതിരെ കോൺഗ്രസ് സത്യാഗ്രഹസമരം ജൂൺ 27 ന്

തിരുവനന്തപുരം: സൈന്യത്തിൻറെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും , രാജ്യസുരക്ഷയെ അപകടകരമായും ബാധിക്കുന്ന കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാനപ്രകാരം ജൂൺ 27 ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലി തലത്തിലെ സത്യാഗ്രഹത്തിന് എംഎൽഎമാരും, എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകും .

രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കേന്ദ്രസർക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിൽ കടന്നു കയറാനുള്ള സംഘപരിവാർ നീക്കമാണ് അഗ്നിപഥ് പദ്ധതിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →