ആലപ്പുഴ : മഹാപ്രളയത്തിന്റെ മറവിലെ മണൽ കൊള്ളക്കായി പുഴകളിലെ ചെളിനീക്കാൻ കരാർ നൽകിയത് ജലസേചന വകുപ്പിന്റെ എതിർപ്പ് മറികന്ന് . വരട്ടാറിലും ആദി പമ്പയിലും ചെളിനീക്കാൻ ജലസേചന വകുപ്പിന്റെ എതിർപ്പ് മറികടന്ന് കരാർ നൽകി. പുഴകളിൽ യന്ത്രവൽക്കൃത ഡ്രഡ്ജിംഗ് നടത്തിയാൽ ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുമെന്നായിരുന്നു 2012-ൽ ജലസേചനവകുപ്പിൻറെ സർവേ റിപ്പോർട്ടെന്ന് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന ഡോ പി വേണുഗോപാൽ പറഞ്ഞു. തുടർന്ന്, വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനത്തിന് അനുമതി കൊടുക്കാവൂ എന്ന് താൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു
ചെളി നീക്കാനുള്ള നിർദേശം ആദ്യം വരുന്നത് 2012ലാണ്. എന്നാൽ യന്ത്രവൽകൃത ഡ്രഡ്ജിംഗ് പാരിസ്ഥിതിക ദുരന്തങ്ങളുണ്ടാക്കുമെന്നായിരുന്നു വകുപ്പിന്റെ സർവേ റിപ്പോർട്ട്. 2012ൽ താൻ ജില്ലാ കല്കടറായിരിക്കെയാണ് റിപ്പോർട്ട് നൽകിയതെന്ന് പി വേണുഗോപാൽ പറയുന്നു. വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് താൻ സർക്കാരിന് ശുപാർശ നൽകി. ഇതിന് ശേഷം മാത്രം ഖനനത്തിന്റെ കാര്യം തീരുമാനിക്കാവു എന്നായിരുന്നു തന്റെ നിർദ്ദേശം. എന്നാൽ അത് നടപ്പായില്ല.
മണൽ ലോബിയുടെ സ്വർണഖനിയാണ് ആദി പമ്പ, വരട്ടാർ പുഴകളെന്നും വേണുഗോപാൽ പറയുന്നു, ചേലൂർ സ്വദേശിനിയായ വിജയകുമാരിയുടെ അവസ്ഥ കൂടി അറിയണം. 58 വയസ്സുണ്ട്. നൂറ് കണക്കിന് ലോഡ് മണൽ കടത്തി കൊണ്ടു പോകുന്ന ചേലൂർകടവ് പാലത്തിന് സമീപം താമസം. കുടിവെള്ളംപോലും മുടങ്ങുമെന്ന ഈ വാക്കുകളിലുണ്ട് നാട്ടുകാരുടെ ആശങ്കയും വേദനയും.
വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനത്തിന് അനുമതി കൊടുക്കാവൂ എന്ന റിപ്പോർട്ട് മുന്നിലിരിക്കേ , മഹാപ്രളയത്തിന് ശേഷം പുഴകളിൽ ഡ്രഡ്ജിംഗ് നടത്താൻ ആരൊക്കെയാണ് പിന്നണിയിൽ ചരട് വലിച്ചതെന്ന ചോദ്യമാണ് പ്രസക്തം

