അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും

June 8, 2022 - 11:21 pm

സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളുടെ സേഫ്റ്റി ഗ്‌ളാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്‌ളാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്‌ളാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *