തിരുവനന്തപുരം : രണ്ടു സ്കൂളുകളിലും അങ്കണവാടിയിലുമായി 87 വിദ്യാര്തഥികള്ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമഗ്ര അന്വേഷണം തുടങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ,ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, വനിത ശിശുവികസന വകുപ്പു ഡയറക്ടര്‍ എന്നിവര്‍ക്കണ് അന്വേഷണ ചുമതല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.
അതിനിടെ കല്ലുവാതുക്കല്‍ അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയമ്മ.ഹെല്‍പ്പര്‍ സജീനാ ബീവി എന്നിവരെ അന്വേഷണ വിധേയമായി ശിശുവികസന പദ്ധതി ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു. വിഴിഞ്ഞം ഉുച്ചക്കട പുത്തന്‍ റോഡ് ടൗണ്‍ യു.പി സ്കൂളില്‍ 47 ഉം കായംകുളം ടൗണ്‍ യുപിഎസിലെ ഒന്നുമുതല്‍ 4 വരെയുളളക്ലാസുകളിലെ 36 പേര്‍ക്കും കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും ആണ് ഭക്ഷ്യവിഷബാധയേറ്റത്. .മൂന്നിടത്തും ചോറും സാമ്പാറും പയറുമാണ് കുട്ടികള്‍ കഴിച്ചത്. കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ പുഴിവരിച്ച അരി പിിച്ചെടുത്തിട്ടുണ്ട്.
കായംകുളം ടൗണ്‍ യുപി സ്കൂളിലെ വെളളത്തിന്റെ സാമ്പിള്‍ ഉള്‍പ്പെട ശേഖരിച്ചു. പുത്തന്‍ റോഡ് ടൗണ്‍ യുപി സ്കൂള്‍ അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. എല്‍.എം.എസ് എല്‍.പി സ്കൂളിലേത് നോറോവൈറസ് ബാധയെന്നാണ് ലാബ് പരിശോധനാ റിപ്പോര്‍ട്ട് .കുടിവെളളത്തിലൂടെ പകര്‍ന്നതാകാമെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

