സീ മീഡിയ ഉടമ സുഭാഷ് ചന്ദ്ര ബി.ജെ.പി. രാജ്യസഭാ സ്ഥാനാര്‍ഥി

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ ഇറക്കി ബി.ജെ.പി. സീ മീഡിയ ഉടമ സുഭാഷ് ചന്ദ്രയെയാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ബി.ജെ.പി. അവതരിപ്പിച്ചത്. നിലവില്‍ ഹരിയാനയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സുഭാഷ് ചന്ദ്ര. ഉത്തര്‍പ്രദേശില്‍നിന്നുള്ള പ്രമോദ് തിവാരിക്കെതിരേയാണ് സുഭാഷ് ചന്ദ്ര മത്സരിക്കുന്നത്. സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയെന്നാരോപിച്ചു കോണ്‍ഗ്രസില്‍ വിവാദമുണ്ടായിരുന്നു. ഇതു മുതലെടുക്കുകയാണ് സുഭാഷ് ചന്ദ്രയുടെ ദൗത്യം. രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്നിക് എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഒരു സീറ്റാണുറപ്പുള്ളത്. ഈ സീറ്റില്‍ ഘനശ്യാം തിവാരിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 41 വോട്ട് ലഭിച്ചാല്‍ രാജ്യസഭയിലെത്താനാകും. കോണ്‍ഗ്രസിന് നിയമസഭയില്‍ 108 വോട്ടുകളുണ്ട്. ബി.ജെ.പിക്ക് 71 ഉം. 30 അധിക വോട്ടുകള്‍ ബി.ജെ.പിക്ക് ബാക്കിയുണ്ടെങ്കിലും രണ്ടാമതൊരു സീറ്റു നേടാന്‍ അവര്‍ക്ക് 11 പേരുടെ പിന്തുണ കൂടി വേണം. മൂന്നാമതൊരു സീറ്റ് ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന് 15 വോട്ടുകള്‍ കൂടി അധികമായി ലഭിക്കണം. ഇതിനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുമ്പോഴാണ് ബി.ജെ.പി. നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →