നടി മഞ്ജുഷയും ജീവനൊടുക്കി

കൊല്‍ക്കത്ത: നടി ബിദിഷ ഡേ മജുംദാറിനു പിന്നാലെ ബംഗാളി മോഡല്‍ മഞ്ജുഷ നിയോഗി(21)യും ജീവനൊടുക്കി. കൊല്‍ക്കത്തയിലെ പാട്ടുലിയിലെ വസതിയില്‍ ഇന്നലെ രാവിലെയാണു തൂങ്ങിമരിച്ച നിലയില്‍ മഞ്ജുഷയെ കണ്ടെത്തിയത്.അടുത്ത സുഹൃത്തായ ബിദിഷയുടെ മരണം മഞ്ജുഷയെ അലട്ടിയിരുതായി അവരുടെ അമ്മ പോലീസിനു മൊഴി നല്‍കി. ബിദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് മകള്‍ നിരന്തരം പറയുമായിരുന്നു. ബിദിഷയുടേത് പോലെ തങ്ങളുടെ വീടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് മഞ്ജുഷ പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.
മേയ് 25നാണ് ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊല്‍ക്കത്തയിലെ നഗേര്‍ബസാറിലെ ഫല്‍റ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫല്‍റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →