റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടി. പദ്മനാഭന് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം : ഒ.എൻ.വി ജയന്തി ദിനമായ മെയ് 27 നു പുരസ്‌കാരം സമർപ്പിക്കും

May 11, 2022 - 10:14 am

തൃശൂർ: 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് ടി. പദ്മനാഭൻ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്‌കാരം നൽകുന്നത്. ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എൻ.വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമർപ്പിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച സർഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭൻ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, മഖൻ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭൻ അനുവാചക മനസ്സുകളെ ഉയർത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *