കൊച്ചി:പൂരം നടക്കുന്ന സാഹചര്യത്തില്‍ തൃശൂരിലെ ബാറുകളുടെ പ്രവര്‍ത്തനം വിലക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2022 മെയ് 10ന് ഉച്ചക്ക് 12 മുതല്‍ മെയ് 11ന് ഉച്ചക്ക് രണ്ടു വരെയാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജില്ലാകളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കൂര്‍ക്കഞ്ചേരിയിലെ ഹോട്ടല്‍ പാര്‍ക്ക് റെസിഡന്‍സി, എല്‍ത്തുരുത്ത് കാഞ്ഞാണി റോഡിലെ ഹോട്ടല്‍ നിയാ റീജന്‍സി തുടങ്ങി 15 ലേറെ ഹോട്ടലുടമകള്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ടി.ആര് രവിയാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. അതേസമയം ബാറുകളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ജില്ലാ കളക്ടര്‍ക്കും തൃശൂരിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.



