റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രദര്‍ശന നഗരി ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്

May 10, 2022 - 5:45 pm

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്. സ്‌റ്റോളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം ഈ പ്രദേശത്ത് വിന്യസിക്കപ്പെടുന്നു. 1250 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുള്ളത്. നമ്മുടെ ഇന്നലെകള്‍ മുതല്‍ നാളെകള്‍വരെ വിശദീകരിക്കുന്ന എന്റെ കേരളം പ്രദശനത്തിന് മാത്രം 1625 ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനം കടന്നുവന്ന വഴികള്‍, ഇതിനിടയില്‍ കൈവരിച്ച നേട്ടങ്ങളും അഭിമാനങ്ങളും നവകേരള സൃഷ്ടിക്കായി ഇനി കൈവരിക്കേണ്ട ഉയര്‍ച്ചകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ പവലിയന്‍ കാണികള്‍ക്ക് പകര്‍ന്ന് നല്‍കുക.

ശീതീകരിച്ച 179 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 79 സ്റ്റാളുകളും 100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമുണ്ട്. മികച്ച തീം – വിപണന – ഭക്ഷ്യമേള സ്റ്റാളുകള്‍ക്ക് പുരസ്‌കാരം നല്‍കും. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ഈ സ്‌റ്റോളുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍- ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാകും.

രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കുന്ന ഭക്ഷ്യമേളക്ക് മാത്രമായി 1125 ചതുരശ്ര മീറ്റര്‍ നീക്കിവച്ചിട്ടുണ്ട്. മലബാര്‍, ചെട്ടിനാടന്‍, ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *