ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ യാത്ര വിവാദമായി. കാഠ്മണ്ഡുവില്‍ അദ്ദേഹം പങ്കെടുത്ത ചടങ്ങില്‍ നേപ്പാളിലെ ചൈനയുടെ അംബാസഡര്‍ പങ്കെടുത്തെന്ന് ആരോപണം. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ സുമ്നിമാ ഉദാസിന്റെ വിവാഹച്ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തതെന്നു കോണ്‍ഗ്രസ് വിശദീകരിച്ചു. കോണ്‍ഗ്രസ് കൂടി ഭരിക്കുന്ന മുംബൈയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയാണെന്നാണു ബി.ജെ.പി ഐടി സെല്‍ ഇന്‍ചാര്‍ജ് അമിത് മാളവ്യ ആരോപിച്ചത്. ഏതു ദിവസത്തെ വിഡിയോ ആണിതെന്നു വ്യക്തമല്ലെങ്കിലും നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൈറ്റ് €ബാണു ദൃശ്യത്തിലുള്ളതെന്നു ബി.ജെ.പി. ആരോപിച്ചു. മറ്റുള്ളവരെ ‘ഉപദേശിച്ച്’ സ്വന്തമായി ഉല്ലസിക്കുകയാണ് രാഹുലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചു. ചൈനീസ് അംബാസഡര്ക്കൊപ്പമാണു രാഹുല്‍ ചടങ്ങില്‍ പങ്കെടുത്തതെന്നു ബി.ജെ.പി. നേതാവ് കപില്‍ മിശ്ര ആരോപിച്ചു.
െചെനീസ് ഏജന്റിനൊപ്പം വേദി പങ്കിട്ടതില്‍ രാഹുല്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.
കാഠ്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലില്‍ ഇന്നലെയായിരുന്നു വിവാഹച്ചടങ്ങുകള്‍.
മ്യാന്മറിലെ മുന്‍ നേപ്പാള്‍ അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണു സുമ്നിമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ക്ഷണിക്കാത്ത പിറന്നാള്‍ ആഘോഷത്തിനല്ല രാഹുല്‍ പോയതെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനെ പരാമര്‍ശിച്ചാണ് സുര്‍ജേവാലയുടെ പ്രതികരണം.

