തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്ന് കെ.വി തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ഏത് മുന്നണിക്കാണെന്നറിയാൻ അല്പം കൂടി കാത്തിരിക്കണമെന്ന് മുതി‍ർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്നും ഉള്ളത് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസ് സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് കെ.വി.തോമസിന്റെ പ്രസ്താവന. പി.ടി.തോമസുമായി അടുത്ത ബന്ധം പുല‍ർത്തിയ നേതാവാണ് കെ.വി.തോമസെന്നും തനിക്കെതിരെ അദ്ദേഹത്തിന് പ്രവ‍ർത്തിക്കാൻ സാധിക്കില്ലെന്നും നേരത്തെ ഉമാ തോമസ് പറഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →