റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഡാനില്‍ ഡാര്‍ഫറില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: 168 പേര്‍ കൊല്ലപ്പെട്ടു

April 26, 2022 - 3:19 pm

ഖാര്‍ത്തൂം (സുഡാന്‍): സുഡാനിലെ സംഘര്‍ഷമേഖലയായ ഡാര്‍ഫറില്‍ ചിരെവെരികളായ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 168 പേര്‍ കൊല്ലപ്പെട്ടു. 98 പേര്‍ക്കു പരുക്ക്. സന്നദ്ധപ്രസ്ഥാനങ്ങള്‍ അറിയിച്ചതാണിത്. 2003ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്ന നിലയിലാണ് ഡാര്‍ഫര്‍. ഭൂമി, കന്നുകാലി, ജല തര്‍ക്കങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മേഖലയില്‍ വര്‍ധിച്ചു. പശ്ചിമ ഡാര്‍ഫറി-ലെ ക്രിങ്ക് മേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റവും പുതിയ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. തങ്ങളുടെ സംഘത്തില്‍പ്പെട്ട രണ്ടു പേരുടെ മരണത്തിനു പ്രതികാരം ചെയ്യാനെത്തിയ ഗോത്രവര്‍ഗക്കാര്‍ അറബ് ഇതര മസാലിത് ന്യൂനപക്ഷങ്ങളുടെ ഗ്രാമം ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം വ്യാപിച്ചതോടെ ഞായറാഴ്ച കുറഞ്ഞത് 168 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *