റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹൈദരാബാദ് സണ്‍റൈസേഴ്സ്

April 17, 2022 - 10:43 am

മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹൈദരാബാദ് സണ്‍റൈസേഴ്സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് കളി തീരാന്‍ 13 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 37 പന്തില്‍ ആറ് സിക്സറും നാല് ഫോറുമടക്കം 71 റണ്ണെടുത്ത രാഹുല്‍ ത്രിപാഠിയും 36 പന്തില്‍ നാല് സിക്സറും ആറ് ഫോറുമടക്കം 68 റണ്ണുമായി പുറത്താകാതെനിന്ന എയ്ദീന്‍ മര്‍ക്രാമുമാണ് വിജയ ശില്‍പ്പികള്‍. 21 പന്തില്‍നിന്ന് 50 കടന്ന ത്രിപാഠിയാണ് ഏറ്റവും കൂടുതല്‍ ആക്രമണകാരിയായത്. മര്‍ക്രാമും ത്രിപാഠിയും ചേര്‍ന്ന് ടീം സ്‌കോര്‍ അനായാസം നൂറ് കടത്തി. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 63 റണ്ണായിരുന്നു സണ്‍റൈസേഴ്സ് നേടേണ്ടിയിരുന്നത്.54 പന്തില്‍ 94 റണ്‍ നേടിയ കൂട്ടുകെട്ടിനെ ആന്ദ്രേ റസല്‍ തകര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ത്രിപാഠിയെ റസല്‍ 15-ാം ഓവറില്‍ പുറത്താക്കുമ്പോള്‍ സണ്‍റൈസേഴ്സിന് 34 പന്തില്‍ 43 റണ്‍ വേണമായിരുന്നു. മതിയായിരുന്നു. മര്‍ക്രാം മികച്ച രീതിയില്‍ ബാറ്റ് വീശി സണ്‍റൈസേഴ്സിനെ ജയത്തിലേക്കെത്തിച്ചു. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 18-ാം ഓവറില്‍ ഒരു ഫോറും രണ്ട് സിക്സറുമടിച്ചാണ് സണ്‍റൈസേഴ്സിനു ജയം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ കെ.കെ.ആറിന്റെ ഭാഗമായിരുന്ന ത്രിപാഠിയെ മെഗാ താര ലേലത്തിന് മുമ്പ് ടീം കൈവിട്ടു. കെ.കെ.ആറിന്റെ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണു രാഹുല്‍ ത്രിപാഠി കൂടുതല്‍ ആക്രമിച്ചത്. മൂന്ന് ഓവറില്‍ 45 റണ്ണാണു വരുണ്‍ വിട്ടുകൊടുത്തത്.ത്രിപാഠിയുടെ കടന്നാക്രമിച്ചുള്ള ബാറ്റിങ്ങ് ബൗളര്‍മാരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. റണ്ണൊഴുക്ക് തുടര്‍ന്നതു കെ.കെ.ആര്‍. ബൗളര്‍മാര്‍ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *