റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മനുഷ്യാവകാശ ലംഘന പരാമര്‍ശം: യുഎസിലെ അവസ്ഥയെ കുറിച്ച് പറയാന്‍ ഇന്ത്യയ്ക്കും അവകാശമുണ്ടെന്ന് കേന്ദ്രം

April 14, 2022 - 11:20 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ച് പറയാന്‍ ഇന്ത്യക്കും അവകാശം ഉണ്ട്. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളില്‍ അടക്കം ഇന്ത്യക്ക് നിലപാടുണ്ടെന്നും ജയ്ശങ്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പരാമര്‍ശത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ ആ അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെകുറിച്ചുമെല്ലാം ഉള്ള നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യക്കും തുല്യ അവകാശമുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *