റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെന്‍ഷന്‍, ധനസഹായ വിതരണം ആരംഭിച്ചു

April 12, 2022 - 2:25 pm

ക്ഷേമനിധി ബോര്‍ഡ് വഴി കയര്‍ തൊഴിലാളികള്‍ക്കുള്ള 2022 ജനുവരി മാസം വരെയുള്ള വിവിധ ധനസഹായങ്ങളും, പെന്‍ഷനും വിതരണം ചെയ്തു. പ്രസവാനുകൂല്യം, ശവസംസ്‌കാര ധനസഹായം, 2020 – 21 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ  സ്‌കോളര്‍ഷിപ്പ്, എന്നിവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ അറിയിച്ചു. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ സമര്‍പ്പിച്ചിട്ടുള്ള വിവിധ അപേക്ഷകളില്‍, 3125 അപേക്ഷകര്‍ക്ക് 64.78 ലക്ഷം രൂപയും, 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 1762 വിദ്യാര്‍ത്ഥികള്‍ക്ക് 16.90 ലക്ഷം രൂപയും 2022 ജനുവരി മാസം വരെയുള്ള പ്രസവാനുകൂല്യ അപേക്ഷകളില്‍ 1500 രൂപ പ്രകാരം 159 പേര്‍ക്കായി 23.85 ലക്ഷം രൂപയും ചേര്‍ത്ത് ഈ വര്‍ഷം 105.54 ലക്ഷം രൂപയുടെ ആനൂകൂല്യങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *