റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

`തെളിനീരൊഴുകും നവകേരളം’ സമ്പൂർണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
മാസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ജേണലിസം അല്ലെങ്കിൽ മൾട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്.  സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം  വിലയിരുത്തൽ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷൻ എന്നിവയാണ് പ്രധാന ചുമതലകൾ. ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ പരിപാടിയുടെ ഭാഗമാകാൻ 
www.sanitation.kerala.gov.in  സന്ദർശിക്കുക. തെരഞ്ഞെടുത്തവരെ 
വിവരങ്ങൾ തുടർന്നറിയിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമായി “തെളിനീരൊഴുകും നവകേരളം” എന്ന പേരിൽ ഒരു ബൃഹദ് ക്യാമ്പയിൻ നവകേരളം കർമ്മപദ്ധതി -2 ന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *