റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിൽ പത്താംതരം ഹയർസെക്കന്ററി തുല്യത പഠിതാക്കൾ ക്കുള്ള വിജയോത്സവം നടത്തി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഠിതാക്കൾക്കുള്ള  ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.

കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. സാക്ഷരതാ മിഷൻ   ജില്ല അസിസ്റ്റന്റ് കോഡിനേറ്റർ  കെ എം സുബൈദ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ അൻവർ കെ എ, റഫീഖ് മരയ്ക്കാർ  പിയൂഷ് ഫെലിക്സ്, സലിം പതു വനാ സാക്ഷരതാ പ്രവർത്തകനായ  ബഷീർ ഇടപ്പള്ളി, സാക്ഷരത പ്രേരക് മാരായ ശാന്ത മോഹനൻ, രേണുക കെ ടി, സരള സുഭാഷ്, മുൻ പ്രേരക് മാരായ സുബൈദ ബഷീർ, ജാസ്മിൻ, റെജീന കണ്ണൻ, ക്ലാസ് ലീഡർ ആയ യൂനസ് കളമശ്ശേരി, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഡാലിയ സുനിൽ, അവാർഡ് ജേതാക്കളായ  പ്രായം കൂടിയ പഠിതാക്കളായ  കാർത്ത്യായനി അമ്മ , പുരുഷൻ, അലിയാർ കെ പി, ലില്ലിക്കുട്ടി, സെന്റർ കോഡിനേറ്റർ ബിന്ദു റോയ് തുടങ്ങിയവർ പങ്കെടുത്തു.

ഹയർസെക്കന്ററി തുല്യത പഠിതാക്കൾ ക്കുള്ള വിജയോത്സവം കളമശ്ശേരിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *