റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ജെെവ ഭരണി വിതരണം ചെയ്തു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ വഴി അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കും ഭരണി വിതരണം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുറാണി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ടി.പി പോളി, ബ്ലോക്ക്‌ മെമ്പർ റാണി മത്തായി, പഞ്ചായത്ത് മെമ്പർമാരായ അമ്പിളി സജീവൻ, മിനി ബോബൻ, ഷീല അശോകൻ , നിർവഹണ ഉദ്യോഗസ്ഥ ശുഭ നായർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *