അമ്പലം നടത്തിപ്പും പോലീസുമായി എന്തുബന്ധം?

കോഴിക്കോട്‌: അമ്പലം നടത്തിപ്പിനായി കോഴിക്കോട്‌ പോലീസ്‌കാരില്‍ നിന്നും പണം പിരിക്കുന്നതിനെതിരെ സേനയില്‍ എതിര്‍പ്പ്‌ ശക്തമാവുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച പോലീസ്‌ ഓഫീസേഴ്‌സ്‌ സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്തെത്തി. ജനറല്‍ സെക്രട്ടറി സിആര്‍ ബിജുവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ വിമര്‍ശനം. ആരാധനാലയ നടത്തിപ്പുകാരായി പോലീസുകാര്‍ മാറേണ്ടതില്ലെന്നും ഭക്ത ജനങ്ങളെ നിയന്ത്രിക്കാനും അമ്പലങ്ങള്‍ തൂത്തുവൃത്തിയാക്കാനും വരെ പോലീസിനെ നിയോഗിക്കുന്നത്‌ അംഗീകരിക്കാനാവില്ലന്നുമാണ്‌ കുറിപ്പ്‌. സേനയുടെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ അധികാരികള്‍ നടപടിയെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്നും പോസറ്റിലുണ്ട്‌. .

കോഴിക്കോട്‌ സിറ്റി പോലീസിന്‍രെ നിയന്ത്രണത്തിലുളള മുതലക്കുളം ഭദ്രകാളി ക്ഷേത്ത്ര്‌തിന്റെ നടത്തിപ്പിന്നായി എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും മാസം കതോറും 20 രൂപ വീതം പിരിച്ചെടുക്കാന്‍ കോഴിക്കോട്‌ ജില്ലാ പോലീസ്‌ മേധാവി ഏ.വി ജോര്‍ജ്‌ സിഐമാര്‍ക്ക്‌ കഴിഞഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യവും അതില്‍ ഒരു സംസ്ഥാനമായി കേരളവും മാറിയെങ്കിലും രാജഭരണകാലത്തെ ചില ശേഷിപ്പുകള്‍ ഇന്നും നമ്മുടെ പോലീസില്‍ നിലനില്‍ക്കുന്നുണ്ട്‌. അതില്‍ ഒന്നുമാത്രമാണ്‌ മുതലക്കുളം അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. സാമൂതിരിയുടെ കാലത്ത്‌ തന്നെ നിലനിന്നിരുന്ന ഈ ക്ഷേത്രം അന്നുമുതല്‍തന്നെ രാജാവിന്റെ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ജനാധിപത്യത്തിലേക്ക്‌നാട്‌ മാറ്റപ്പെട്ടപ്പോള്‍ സൈനീക കേന്ദ്രങ്ങള്‍ പോലീസ്‌ സേനയുടെ ഭാഗമായി.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആഭ്യന്തരം സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായതിനാല്‍ ഇത്തരം സൈനീക കേന്ദ്രങ്ങള്‍ ഏതാണ്ട്‌ എല്ലാം സംസ്ഥാന പോലീസിന്റെ ഭാഗമായി. ഇത്തരത്തില്‍ സംസ്ഥാന പോസീസിന്റെ ഭാഗമായ പല പോലീസ്‌ കോമ്പൗണ്ടുകളിലും അമ്പലങ്ങളും ചിലയിങ്ങളില്‍ പളളികളും നിലനില്‍ക്കുന്നു. പോലീസ്‌ സേനാംഗങ്ങള്‍ ഇത്തരം ആരാധനാലയങ്ങള്‍ അവരവരുടെ വിശ്വാസത്തിനുസരിച്ച്‌ ഉപയോഗിച്ചും വരുന്നുണ്ട്‌. എന്നാല്‍ എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങളേയും വിശ്വാസികളെയും ഒരുപോലെ കണ്ട്‌ അവരുടെ വിശ്വാസത്തിന്‌ സംരക്ഷണം നല്‍കേണ്ട കടമയാണ്‌ പോലീസിനുളളതെന്നും അത്‌ മാത്രമേ പോലീസ്‌ ചെയ്യേണ്ടതുളളുവെന്നും അദ്ദേഹം ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു. ഇത്തരം സാഹചര്യങ്ങള്‍ പഠിച്ച്‌ തിരുത്തേണ്ട തിരുത്താന്‍ ആവശ്യമായ നടപടികള്‍ അധികാരികളുുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →