റിയാദ്: സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. അല്‍ ഷഖീക്ക്, ജിസാന്‍, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളിലാണ് ആക്രമണം. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. കാറുകളും വീടുകളും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പങ്കിട്ട ദൃശ്യങ്ങള്‍ അല്‍ ഷഖീഖ് നഗരത്തിലെ വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റായ ഖമീസ് മുഷൈത്തിലും ജസാനിലെ അരാംകോയുടെ സ്ഥാപനത്തിനും നാശനഷ്ടം ഉണ്ടാക്കിയതായി സ്ഥിരീകരിക്കുന്നതാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം തെക്കന്‍ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം
