ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. യാലം ശങ്കര്‍ എന്ന ക്രിസ്ത്യന്‍ പാസ്റ്ററാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് കുത്തിക്കൊല്ലുകയായിരുന്നു. 50 കാരനായ പാസ്റ്റര്‍ക്ക് ഭാര്യയും രണ്ട് ആണ്‍മക്കളും പേരക്കുട്ടികളുമുണ്ട്. കുടുംബവും പ്രദേശത്തെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹവും പരിഭ്രാന്തിയിലാണ്.

Share
അഭിപ്രായം എഴുതാം