പോത്തന്‍കോട് മുരുക്കുംപുഴയില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ

തിരുവനന്തപുരം: പോത്തന്‍കോട് മുരുക്കുംപുഴയില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ. മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എം എം ഹസ്സനും സമരക്കാര്‍ക്കൊപ്പം കല്ല് പിഴുതത്. കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ വഴിയാധാരാമാകും. ഇതിനെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെ പറമ്പില്‍ സ്ഥാപിച്ച കല്ലാണ് ഹസ്സന്‍ പിഴുതത്. തോപ്പുംമുക്ക് പുത്തന്‍കോവിലിന് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെ പറമ്പിലെ കല്ലും നസീറയുടെ വീടിന് മുന്നിലെ കല്ലും പിഴുതുമാറ്റി. വീടോ ഒരു തരി മണ്ണോ കെ റെയിലിനായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →