ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.