റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജന്മനാടു സംരക്ഷിക്കാന്‍ നാടന്‍ ബോംബുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് യുക്രൈന്‍ വനിതകള്‍

February 27, 2022 - 6:06 pm

കീവ്: ജന്മനാടു സംരക്ഷിക്കാന്‍ നാടന്‍ ബോംബുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് യുക്രൈന്‍ വനിതകള്‍. തലയ്ക്കു മുകളിലൂടെ ഇരമ്പിയെത്തുന്ന റഷ്യന്‍ മിസൈലുകള്‍ തൃണവല്‍ഗണിച്ചാണു ബോംബ് നിര്‍മാണം. പിറന്ന മണ്ണിന്റെ മാനം കാക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ് ഇവര്‍. വെറുംനിലത്തിരുന്ന് കുപ്പിയില്‍ മിശ്രിതം നിറയ്ക്കുന്ന സ്ത്രീകളെ പലയിടുത്തും നേരില്‍ക്കണ്ടതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ആസിഡും പെട്രോളും അടക്കമുള്ളവ ഉപയോഗിച്ചാണു ബോംബ് നിര്‍മാണം. യുക്രൈന്റെ മണ്ണിലിറങ്ങുന്ന റഷ്യന്‍ സൈനികരെ അപായപ്പെടുത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. അവരില്‍ അധ്യാപകരും അഭിഭാഷകരും സാധാരണ വീട്ടമ്മമാരുമുണ്ട്. തങ്ങളുടെ പട്ടണത്തില്‍ റഷ്യന്‍ സേനയുടെ സാന്നിധ്യം എത്തിയിട്ടില്ലെങ്കിലും യുദ്ധത്തിന്റെ അലയൊലികള്‍ കാതിലെത്തിയ സാഹചര്യത്തിലാണ് സ്വയംപ്രതിരോധത്തിനു പ്രേരിപ്പിച്ചതെന്നു പലരും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *