ലണ്ടന്‍: റഷ്യന്‍ വിമാനങ്ങള്‍ക്കു വ്യോമപാതാ നിരോധനമേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാഷ്ട്രമായ എസ്തോണിയയാണ് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍നിന്നു റഷ്യന്‍ വിമാനങ്ങളെ വിലക്കിയ രാജ്യങ്ങളില്‍ ഒടുവിലത്തേത്. അതിനിടെ ബള്‍ഗേറിയ, പോളണ്ട്, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കു തങ്ങളുടെ വ്യോമമേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങളും തങ്ങളുടെ പാത പിന്തുടരണമെന്നു വിലക്കു പ്രഖ്യാപിച്ച് എസ്തോണിയന്‍ പ്രധാനമന്ത്രി കാജാ കല്ലാസ് അഭ്യര്‍ഥിച്ചു. ഇതിനു പിന്നാലെ റൊമാനിയ, ലിത്വാനിയ, ലാത്വിയ എന്നീ രാഷ്ട്രങ്ങളും റഷ്യന്‍ വിമാനങ്ങളെ വിലക്കി.
റഷ്യയ്ക്ക് സഞ്ചാരവിലക്കുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍
