റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം

February 20, 2022 - 8:11 am

കട്ടപ്പന : വണ്ടൻമേട് പുതുവലിൽ രഞ്ജിത്തി(38) നെ കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :

2022 ഫെബ്രുവരി ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷ്മിയേയും മദ്യപിച്ചെത്തുന്ന. രഞ്ജിത് അസഭ്യം പറയുകയും മർദ്ദിക്കുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യിൽ പിടിച്ച് വലിച്ച് ഇവൾ ഇല്ലെങ്കിൽ നീ എന്‍റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി.

ഇതിൽ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കൽഭിത്തിയിൽ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു.പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയിൽ നിരവധിതവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വർഷം മരിച്ച രഞ്ജിത്ത് അയൽവാസിയെ കയറി പിടിച്ചതിന്റെ പേരിൽ പൊലീസ് കേസെടുക്കുകയും റിമാൻഡിൽ പോവുകയും ചെയ്തിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോൻ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായ ജോൺ, വി.കെ അനീഷ് വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *