റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭ്യന്തര സുരക്ഷ: 54 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

February 14, 2022 - 10:33 pm

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ 54 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ചു. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപുകള്‍ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ബ്യൂട്ടി ക്യാമറ സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി ക്യാമറ സെല്‍ഫി, ഇക്കുലൈസര്‍ & ബാസ് ബൂസ്റ്റര്‍,ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ് ഇഎന്‍ടി, ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റര്‍,ടെന്‍സന്റ് സ്‌ക്രയവര്‍,ഓന്‍ മോജി ചെസ്,ഓന്‍മോജി അരീന,ആപ്പ് ലോക്ക്,ഡുവല്‍ സ്‌പേയ്‌സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *