തൃശൂര്‍ ; 2022 ജനുവരിയിലും ഫെബ്രുവരിയിലുമായി 20,000ത്തോളം പേരെ പനി ബാധിച്ചു. എന്നാല്‍ പനിബാധിച്ചവര്‍ ആരും കോവിഡ് ടെസ്‌റ്റ് നടത്തുന്നില്ല. ജലദോഷം, തൊണ്ടവേദന ശരീരവേദനയടക്കമുളളപനിയാണ് പകരുന്നത്. ഒന്നരമാസത്തിനിടെ 19,500 പേര്‍ക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത 6724 പേര്‍ക്കുമാത്രമേ പനി ബാധിച്ചിരുന്നുളളു. ശൈത്യമാണ് പനിക്കു കാരണമെന്ന വിലയിരുത്തലുകളുണ്ട്.
ഇതില്‍ കോവിഡ് വകഭേതമായ ഒമിക്രോണും ഉണ്ടെന്ന നിഗമനമാണ് ആരോഗ്യ വകുപ്പിനുളളത്. കോവിഡ് പരിശോധന നടത്തുന്നവരില്‍ 90 ശതമനത്തിലധികം പേരും കോവിഡ് പോസിറ്റീവാകുന്നതായും അധികൃതര്‍ പറയുന്നു. പനിപിടിച്ചവര്‍ പോലും പുറത്തിറങ്ങി മരുന്നുവാങ്ങാത്ത സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. അതേസമയം വാക്‌സിനെടുത്തതോടെ ജനം പുറത്തിറങ്ങി ചികിത്സ തേടാന്‍ തുടങ്ങിയതാണ് ഈ വര്‍ഷം പനി നിരക്കുയരാന്‍ കാരണം
പനിക്കൊപ്പം മറ്റ് സാംക്രമിക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1511 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയെത്തിയത്. ഇക്കുറി 1788 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഇക്കാലയിളവില്‍ രണ്ടുവീതമാച്ചത് .
കാലാഹസാര്‍ ഒരാള്‍ക്കുകൂടി റിപ്പോര്‍ട്ട് ചെയ്‌തു. തെക്കും കരയിലാണ് പുതുതതായി രോഗം സ്ഥിരീകരിച്ചത്. ചേലക്കരയില്‍ കഴിഞ്ഞ മാസം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ ഇതിന്റെ ഭീഷണിയില്ലാതെയായി.

