കോവിഡില്‍ മരണമടഞ്ഞിവര്‍ക്കുളള ധനസഹായം: കേന്ദ്രസര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന്‌ കേരളം ഹൈക്കോടതിയില്‍

കൊച്ചി: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുളള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ്‌ എബ്രാഹം കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വീണ്ടും ജസറ്റീസ്‌ നഗരേഷ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ പരിഗണിച്ചപ്പോള്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്‌ അനുകൂല നിലപാടാണുളളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരി്‌ക്കുകയാണെന്നും ഹൈക്കോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.

സഹായത്തിന്‌ 75 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ്‌ നല്‍കുന്നത്‌. ബാക്കി 25 ശതമാനം അതത്‌ സംസ്ഥാനങ്ങളും നല്‍കണം. ഹര്‍ജി ഫെബ്രുവരി 24ന്‌ വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →