യുക്രൈനില്‍ അധിനിവേശം: റഷ്യയുമായുള്ള വാതക പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ നോര്‍ഡ് സ്ട്രീം 2 വാതക പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി യു.കെ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജര്‍മനിയും റഷ്യയും തമ്മിലുള്ള വാതകെപെപ്പ്‌ ലൈന്‍ ഇടപാട് നിര്‍ത്തുമെന്ന ഭീഷണി ബൈഡന്‍ മുഴക്കിയത്. ദശാബ്ദത്തോളം പഴകിയ പൈപ്പ്‌ലൈന്‍ പദ്ധതിയ്ക്കെതിരേ എതിര്‍പ്പു പുലര്‍ത്തുന്നയാളാണ്‌ ബൈഡന്‍. ജര്‍മന്‍ നിയന്ത്രണത്തിലുള്ള പൈപ്പ്‌ലൈന്‍ പദ്ധതി എങ്ങനെ നിര്‍ത്തുമെന്ന ചോദ്യത്തിന് അതു നിര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്ന് ഉറപ്പുതരാനാവുമെന്നായിരുന്നു ബൈഡന്റെ മറുപടി. യുക്രൈനോടും റഷ്യയോടും യു.എസിനുള്ള അതേനിലപാടാണ് തങ്ങള്‍ക്കെന്നു വ്യക്തമാക്കിയ ജര്‍മന്‍ ചാന്‍സലര്‍ പക്ഷേ നോര്‍ഡ് സ്ട്രീം ടു പദ്ധതികളെപ്പറ്റി പരാമര്‍ശിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →