മുട്ടില്‍ മരം മുറിക്കേസില്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു

കല്‍പ്പറ്റ: മുട്ടില്‍ മരം മുറിക്കാന്‍ പ്രതികള്‍ക്ക്‌ ഒത്താശ ചെയ്‌തുവെന്നതിന്‌ സസ്‌പെന്‍ഷനിലായ . ഫോറസ്‌റ്റ്‌ ഓഫീ സര്‍ ബി.രാജുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഉത്തരമേഖല ചീഫ്‌ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ്‌കുാറാണ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌. വയനാട്‌ സ്‌പെഷ്യല്‍ ഫോറസ്‌ട്രി വിഭാഗത്തിലാണ്‌ പുനര്‍ നിയമനം.

പ്രതികളായ അഗസ്റ്റിന്‍ സഹോദങ്ങളുമൊന്ന്‌ിച്ച്‌ ഈ ഉദ്യോഗസ്ഥന്‍ മുട്ടില്‍ സൗത്ത്‌ ,തൃക്കൈപ്പറ്റ വില്ലേജുകളിലെ സ്ഥലങ്ങളിലെത്തിയതിനും പ്രതികളില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിനും തെളിവുകള്‍ ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിന്‌ പ്രതികള്‍ക്കായി മരം മുറിച്ച കരാറുകാരനും ഉദ്യോഗസ്ഥന്റെ പങ്ക്‌ വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →