തൃശൂര്‍: വന്യമൃഗ ആക്രമണ സാധ്യതയുളള പ്രദേശങ്ങളില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കാനും പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച സോളാര്‍ റെയില്‍ ഫെന്‍സിംഗുകള്‍ സ്‌ഥാപിക്കാനും തീരുമാനം. ആതിരപ്പളളി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാമകൃഷ്‌ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
ആവശ്യമുളള ഇടങ്ങളില്‍ ട്രഞ്ച്, ആനമതില്‍ ഉള്‍പ്പെടയുളളവ സ്ഥാപിക്കും. വനംമന്ത്രി അടുത്ത ദിവസം ആതിരപ്പളളി കണ്ണന്‍കുഴിയില്‍ ആഗ്മിയയെ കാട്ടാന കൊലപ്പെടുത്തിയ സ്ഥലം സന്ദര്‍ശിക്കും. വന്യമൃഗങ്ങള പ്രെതിരോധിക്കാനായി വോളന്ററി ഫോഴ്‌സ് രൂപീകരിക്കാനും വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ഥ രീതിയിലുളള പ്രതിരോധ പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കാനും വനംവകുപ്പ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാള പുത്തന്‍ചിറ സ്വദേശി നിഖിലിന്‍രെ മകള്‍ ആഗ്മിയയുടെ കുടുംബത്തിന് രണ്ട് ഗഡുക്കലായി പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കും. അപകടകാരികലായി ഉളളത് മൂന്നുകാട്ടാനകളാണെന്ന് വനം വകുപ്പധികൃര്‍ അറിയിച്ചതനുസരിച്ച ഇവയെ റേഡിയോ കാളര്‍ഘടിപ്പിച്ച് നിരീക്ഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

