കോടതിവിധി വരെ യൂണിഫോം ചട്ടം പാലിക്കാന്‍ വിദ്യാര്‍ഥികളോടു കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു: ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ കോടതിവിധി വരുന്നതുവരെ യൂണിഫോം ചട്ടങ്ങള്‍ പാലിക്കാന്‍ ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളോടു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ നിര്‍ദേശിച്ചു. കേസ് ഇന്നു കര്‍ണാടക െഹെക്കോടതി പരിഗണിക്കുന്നുണ്ട്. ഹിജാബ് ധരിക്കുക അവകാശമാണെന്നു വാദിച്ച് നിരവധി മുസ്ലിം വിദ്യാര്‍ഥിനികളാണു കോളജുകളില്‍ പ്രതിഷേധിക്കുന്നത്. ഉടുപ്പിയിലെ കുന്ദാപുര ജൂനിയര്‍ കോളജില്‍ തുടങ്ങിയ തര്‍ക്കം പിന്നീടു സംസ്ഥാനത്തെ വിവിധ കോളജുകളിലേക്കു വ്യാപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും പാലിക്കണമെന്ന് അഞ്ചിനു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കോടതിവിധി വരുന്നതുവരെ അതു പാലിക്കുക. പരീക്ഷകള്‍ വരികയാണ്. ശാന്തമായി പഠിക്കുക- മുഖ്യമന്ത്രി പറഞ്ഞു.കുന്ദാപുര ജൂനിയര്‍ കോളജിലെ ആറു വിദ്യാര്‍ഥിനികളാണു ഹിജാബ് ധരിക്കണമെന്ന ആവശ്യമുന്നയിച്ചത്. അതു നിരസിക്കപ്പെട്ടതോടെ വിവാദമായി. ഒട്ടേറെ ഹിന്ദു വിദ്യാര്‍ഥികള്‍ കാവി ഷാളണിഞ്ഞു വരാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയായി.ഹിജാബ് ധരിക്കുന്നതു മതാചാരങ്ങള്‍ സംബന്ധിച്ച മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നു വ്യക്തമാക്കിയാണു ഹിജാബ് അനുവദിക്കില്ലെന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →