തിരുവനന്തപുരം: ബെവക്യൂ ആപ്പ് വഴിയും എസ്എംഎസ് വഴിയും ബുധനാഴ്ച മാത്രം മദ്യം വാങ്ങാനുള്ള അപേക്ഷകള്‍ മൂന്ന് ലക്ഷത്തിലധികം എന്ന് ഫെയര്‍കോഡ് ടെക്‌നോളജിസ് വെളിപ്പെടുത്തി.
ടോക്കണ്‍ വിതരണം ചെയ്യുന്നത് മദ്യം വാങ്ങുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 7:00 വരെയാണ്. അതു പ്രകാരം ടോക്കണ്‍ വിതരണം ചെയ്യാന്‍ തുടങ്ങി ആദ്യത്തെ നാല് സെക്കന്‍ഡില്‍ 25000 അപേക്ഷകളാണ് വന്നത്. ആദ്യ ഒരു മിനിറ്റില്‍ 50000 ടോക്കണ്‍ കൊടുത്തു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷമായി. വൈകിട്ട് അഞ്ചുമണിയോടെ 328624 ടോക്കണുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
ആപ്പ് ലഭ്യമാക്കി ആദ്യ രണ്ട് ദിവസം കൊണ്ട് 27 ലക്ഷം പേരാണ് മദ്യത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.