ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹം അനുവദിക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാലുമുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങള്‍ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുക. ഇതിനായി മൂന്ന് കല്യാണമണ്ഡപങ്ങള്‍ തയ്യാറാക്കും.

ഓരോ വിവാഹം കഴിയുമ്പോഴും മണ്ഡപം അണുവിമുക്തമാക്കും. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര ദേവസ്വം ഭരണസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നു കരുതുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം