ഉത്തര വധകേസില്‍ സൂരജിന്റെ അച്ഛനെ അറസ്റ്റു ചെയ്തു. അമ്മ രേണുകയും സഹോദരി സൂര്യയും കസ്റ്റഡിയില്‍

കൊല്ലം: ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സൂരജ് അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. വടക്കോട്ടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയും തെളിവിലും തെളിവെടുപ്പും ചോദ്യം ചെയ്യലിനും ശേഷമാണ് അറസ്റ്റ്. തെളിവുനശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

സൂരജിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തിയ സംഘത്തിന് സുരേന്ദ്രൻ തന്നെയാണ് സ്വർണം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്തത്. ലോക്കറിൽ നിന്ന് എടുത്ത 38 പവൻ സ്വർണമാണ് പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ രണ്ട് പൊതുവിൽ ആക്കിയാണ് കുഴിച്ചിട്ടിരുന്നത്. ഉത്തരയുടെ അമ്മ മണിമേഖല സ്വർണ്ണം തിരിച്ചറിഞ്ഞു. കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. 

ആസൂത്രണപദ്ധതികള്‍ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും അറിയാമായിരുന്നെന്ന് സുരേന്ദ്രന്‍ മൊഴി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ അവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടനെയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →