തിരിവനന്തപുരം : ആശുപത്രിലാകുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജില്ലകളെ മൂന്നാക്കി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന്തിനതിന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആശുത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കില്‍ ,ഐസിയുയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുകലാവുകയാണെങ്കില്‍ അത് കാറ്റഗറി ഒന്നില്‍ പെടും. നിലവില്‍ എറണാകുളം ആലപ്പുഴ,കൊല്ലം ജില്ലകളാണ് കാ റ്റഗറി ഒന്നില്‍ വരുന്നത്. ജില്ലയില്‍ എല്ലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ,മത,സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാകുന്നുവെങ്കില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേ സ്സ്ലേ ലൈന്‍ തീയതിയില്‍ നിന്ന് ഇരട്ടിയാവുകയാണെങ്കില്‍ അവ കാറ്റഗറി രണ്ടില്‍ പെടും.നിലവില്‍ തിരുവനന്തപുരം, പാലക്കാട്,ഇടുക്കി,പത്തനംതിട്ട,വയനാട് ജില്ലകളാണ് കാറ്റഗറി രണ്ടില്‍ ഉളളത്. ഇത്തരം ജില്ലകളില്‍ സാമൂഹ്യ,സാംസ്‌കാരിക രാഷ്ട്രീയ,മത,സാമുായിക പൊതുപരിപാടികളില്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാകുന്നുവെങ്കില്‍ അവ കാറ്റഗറി മൂന്നില്‍ പെടും നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഇല്ല. ഇത്തരം ജില്ലകളില്‍ സാമൂഹ്യ,സാംസ്‌കാരിക രാഷ്ട്രീയ,മത,സാമുായിക പൊതുപരിപാടികള്ഞ ഒന്നും തന്നെ അനുവദിരക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം മനരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമാ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകല്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. .ബിരുദ ബിരുാനന്തര തലത്തിലെ ഫൈനല്‍ ഇയാര്‍ ക്ലാസുകളും 10,12 ക്ലാസുകളും ഒഴികയുളള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.




